Monday 2 September 2019

Rape horror

Stanford rape victim  നെ പറ്റി വായിച്ചപ്പോൾ സൂര്യനെല്ലി പെൺകുട്ടി എന്ന് ഇപ്പോഴും അറിയപ്പെടുന്ന സ്ത്രീയെ ഓർമ  വന്നു. സ്ത്രീപീഡനങ്ങൾ, ബലാത്സംഗങ്ങൾ, അതിനോട് ചേർന്ന കൊലപാതകങ്ങൾ, ഒക്കെ ഇപ്പോൾ സ്ഥിരം വാർത്ത ആയിരിക്കുമ്പോൾ (ah, the levity of  the  sentence ! is so scary.. :( )  അവരെ മാത്രം എന്തുകൊണ്ട്  ഓർമ  വരുന്നു? കാരണം ആ victim എഴുതിയ ശക്തമായ കത്തും, അതിനെ പിന്തുണച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന ആയിരക്കണക്കിന് മറ്റു സന്ദേശങ്ങളും, Brock Turner ടെ പിതാവിൻറെ shocking ആയ letter ഉം അതിനെതിരെ വന്ന മറ്റനേകം messages ഉം-  എല്ലാം ആ  ഒരു മണിക്കൂറിന്റെ ഭീകരത നമുക്ക് വ്യക്തമാക്കുന്നു. അതിനു   കിട്ടിയ 6 മാസം ജയിൽ ശിക്ഷ എത്രയോ  നിസ്സാരം എന്നും .. അപ്പോൾ എത്രയോ ക്രൂരത  39  ദിവസം  അനുഭവിക്കേണ്ടി വന്ന സൂര്യനെല്ലി പെൺകുട്ടിയോ. എന്നിട്ടും, ഇപ്പോളും, എത്രയോ പേർ - കോടതി ഉൾപ്പടെ - പറയുന്നു, അത് ആ പെൺകുട്ടിയുടെ സമ്മതത്തോടെ ആയിരുന്നു എന്ന് . ഈ 39 ദിവസങ്ങളിലെ 'സമ്മതങ്ങൾ' ക്കിടയിൽ ഒരു മണിക്കൂർ , അല്ലെങ്കിൽ ഒരു 20 മിനിറ്റ് എങ്കിലും അവർ  trauma എന്ന ആ  അവസ്ഥ അനുഭവിച്ചിട്ടുണ്ടാവില്ലേ? അത്രയെങ്കിലും consideration അവർക്ക്  അനുവദിച്ചു കൊടുത്തു കൂടെ കല്ലെറിയുന്നവർക്ക് ? Brock victim ന്റെ trauma ഒട്ടും കുറച്ചു കാണുകയല്ല, പക്ഷെ at least അവർക്ക് ശക്തമായ ഒരു statement ലോകത്തിനു മുമ്പിൽ പറയാനും അതിനു അർഹമായ ഒരു സപ്പോർട്ട് നേടുവാനും കഴിഞ്ഞു. കോടതിയിൽ നിന്നും  ഒരു decision , അതെത്ര ലഘുവായ ശിക്ഷയായാലും സമയത്തിന് ലഭിച്ചു,  ജീവിതം വീണ്ടും rebuild ചെയ്യാൻ ശ്രമിക്കാനെങ്കിലും ഒരു അവസരം ഉണ്ട്-  കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ - ഇവരെല്ലാം കുറ്റപ്പെടുത്താതെ കൂടെയുണ്ട്.  എന്നാൽ കഴിഞ്ഞ 20 വർഷമായി എല്ലാവരാലും പുറന്തള്ളപ്പെട്ട് , ഒരു സാധാരണ ജീവിതത്തിനു സമാനമായ ഒന്നും ഇല്ലാതെ, എന്നിട്ടും ലോകത്തിനു മുമ്പിൽ കുറ്റക്കാരിയായി കഴിയേണ്ടി വന്ന, ഇപ്പോഴും ഇനിയുള്ള കാലവും കഴിയേണ്ടി വരുന്ന സ്ത്രീ- സദാചാരവും സംസ്കാരവും നന്മയും മഹാമനസ്കതയും എല്ലാം കൊട്ടക്കണക്കിനു അവകാശപ്പെടുന്ന ഈ ഇന്ത്യയിൽ , ഈ കേരളത്തിൽ ഒരു സ്ത്രീ...

Tuesday 23 July 2019

Breastfeeding- some thoughts

സ്വാഭാവികമായി പ്രസവിക്കാനും പാലൂട്ടാനും കഴിവുള്ളവരാണ് ഒരു മിക്ക സ്ത്രീകളും. എന്നാൽ അതിനു കഴിയാത്ത, കൊതിക്കുന്ന, ഒരുപാട് പേരുണ്ട്. പ്രസവിച്ചാലും കുഞ്ഞിന് വയർ നിറയെ കൊടുക്കാൻ പാലില്ലാത്ത ധാരാളം പേരുമുണ്ട്. പ്രകൃതിദത്തമായ മുലപ്പാൽ ഉണ്ടാകാൻ അവർ പലമാർഗ്ഗങ്ങളും ശ്രമിക്കുന്നു- ഉലുവയും മുരിങ്ങയിലയും ഒക്കെ കഴിക്കുന്നു. എന്നാൽ കുഞ്ഞു വലിച്ചു കുടിക്കുമ്പോൾ ആണ് മുലപ്പാൽ ഉണ്ടാകുന്നത് എന്ന് വൈദ്യശാസ്ത്രവും അനുഭവസ്ഥരും പറയും. എത്ര കൂടുതൽ കുട്ടി കുടിക്കുന്നുവോ അത്രയും കൂടുതൽ പാലുണ്ടാകുമത്രേ. അതുകൊണ്ട് പാവം ആ അമ്മമാർ പാവം ആ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ പല കാരണങ്ങളാലും ഇത് എല്ലായ്‌പോഴും ഫലവത്താകണം എന്നില്ല. പാലില്ലാത്ത മുല കുഞ്ഞു പല തവണ വലിച്ചു കുടിക്കും, ഒന്നും കിട്ടില്ല.
അവനു നല്ല വിശപ്പുണ്ട്. വിശന്നു കരഞ്ഞു തളരുന്ന കുഞ്ഞിന് കൊടുക്കാൻ പിന്നെ കുപ്പിയിൽ കൊടുക്കുന്ന പൊടിപ്പാൽ ആണ് ആശ്രയം. അത് കൊടുക്കും. വയർ നിറഞ്ഞ കുഞ്ഞു തൃപ്തനാകും. മുലപ്പാൽ കൊടുക്കുമ്പോളുള്ള അതേ മമതയും സ്നേഹവും ഒക്കെ ഇവിടെയും ഉണ്ട്. പോഷകമൂല്യം കുറവായിരിക്കാം, പക്ഷെ നിവൃത്തി കേടാണ്.
എന്നാൽ premature ആയും മറ്റും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് തുടക്കത്തിലേ പൊടിപ്പാൽ കൊടുക്കുന്നത് അല്പം റിസ്ക് ആണ്. അമ്മക്ക് പാൽ ഇല്ലാത്തപ്പോൾ പിന്നെ ഒരു മാർഗം മറ്റു അമ്മമാരെ ആശ്രയിക്കുകയാണ്. എൻ്റെ കുഞ്ഞു വാവകൾ ജനിച്ച ആദ്യനാളുകളിൽ NICU ൽ കഴിഞ്ഞപ്പോൾ sterilised കുപ്പികളിൽ മുലപ്പാൽ കൊടുക്കാൻ നേഴ്സ് മാർ ആവശ്യപ്പെട്ടു. എന്നാൽ ആ പാൽ കുഞ്ഞുങ്ങൾക്ക് ഒട്ടും മതിയായില്ല, പൊടിപ്പാൽ കുടിക്കാനുള്ള immunity അവർക്കു വന്നിട്ടില്ല എന്നതൊക്കെ കൊണ്ട് NICU ൽ ഉള്ള മറ്റു ചില കുഞ്ഞുങ്ങളുടെ, നിറയെ പാലുള്ള അമ്മമാരുടെ മുലപ്പാൽ കുപ്പിയിലാക്കി അവരുടെ അനുവാദത്തോടെ എന്റെ കുഞ്ഞുങ്ങൾക്കും കൊടുത്തിട്ടുണ്ട്. അതിൽ എനിക്കോ ആ അമ്മമാർക്കോ കൊടുത്ത നഴ്സസ്‌മാർക്കോ ഒരു അപാകതയും തോന്നിയില്ല. അത് സാഹചര്യം ആണ്. അത്തരം സാഹചര്യങ്ങളിൽ ലക്‌ഷ്യം മാത്രമേയുള്ളു. എല്ലാവരും എല്ലാവരെയും മനസിലാക്കുന്നു- അഥവാ അതിനെയൊന്നും പറ്റി ചിന്തിക്കുന്നേയില്ല.
പണ്ട് കാലങ്ങളിൽ രാജ്ഞിമാർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ ദാസിമാരെ ഏല്പിക്കാറുണ്ട് എന്ന് 'യയാതി' യിൽ വി.എസ്. ഖാണ്ഡേക്കർ പറയുന്നു. ശരിയാണോ ആവോ..'Even men can breastfeed' എന്ന് ഗൂഗിൾ ൽ പല ബേബി സൈറ്റ് കളും പറയുന്നു. അതും ശരിയാണോ ആവോ! ഏതായാലും ആര് പാല് തരുന്നു എന്നതൊന്നും കുഞ്ഞിന് വലിയ വിഷയമല്ല. അവനു വയർ നിറയണം, ഇല്ലെങ്കിൽ അവൻ അലമുറയിടും.
എന്തായാലും, സ്വന്തം കുഞ്ഞുങ്ങൾക്ക് തൃപ്തിയാകും വരെ പാല് കൊടുക്കാൻ മിക്കവാറും കഴിയാതിരുന്ന അമ്മയായ എനിക്ക്, ചില സമയങ്ങളിൽ എങ്കിലും അല്പമൊക്കെ മുലപ്പാൽ അവർക്ക് കൊടുക്കാൻ സാധിച്ചിരുന്നു. അത് അങ്ങേയറ്റം ആനന്ദകരവും ആയിരുന്നു. ആ ചുരുങ്ങിയ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നുന്നത് ഒരു അമ്മക്ക് കുഞ്ഞിനെ പാലൂട്ടാൻ പൊതു സ്ഥലത്തോ ജനക്കൂട്ടത്തിലോ എവിടെയും ഒരു സങ്കോചവും തോന്നില്ല എന്നാണ്. എന്തിനാണ് സങ്കോചം? നമ്മുടെ ശരീരത്തെ പറ്റി നമ്മൾ ചിന്തിക്കുമ്പോളാണ് അത് മറ്റുള്ളവർ തുറിച്ചു നോക്കുന്നത് പോലെയുള്ള കാര്യങ്ങൾ നമ്മളെ ബാധിക്കുന്നത്. എന്നാൽ വിശക്കുന്ന വാവയ്ക്ക് പാൽ ചുരത്തുന്ന അമ്മ അവളുടെ ശരീരത്തെ പറ്റി ആലോചിക്കുന്നേയില്ല. അവളുടെ മുമ്പിൽ ആ വാവയുടെ ഓമനമുഖം മാത്രമേയുള്ളു. അവളെ സംബന്ധിച്ച് ലോകത്തിൽ ഏറ്റവും ആകർഷണീയത ആ മുഖത്തിനാണ്. അപ്പോൾ ആരെങ്കിലും പാലൂട്ടുന്നതു നോക്കിയാൽ തന്നെ, അത് തൻറെ പുന്നാര കുഞ്ഞിൻറെ മുഖം നോക്കുന്നതാണ് എന്നേ അവൾക്കു തോന്നുകയുള്ളൂ. മിക്കവാറും അതങ്ങനെ തന്നെ ആണ്. ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നോക്കുമ്പോൾ ആ മുഖമല്ലാതെ മറ്റെന്താണ് നോക്കുന്ന ഒരാൾക്ക് കാണാൻ കഴിയുക? എന്നാൽ നോക്കുന്ന ആളുകൾക്ക് (സ്ത്രീകൾക്കുൾപ്പടെ) ചിലപ്പോൾ ആ കാഴ്ച (അനാവശ്യമായ) സങ്കോചം ഉണ്ടാക്കിയേക്കാം എന്ന് മാത്രം. അത് മാറിയാൽ മാത്രം മതി.
പക്ഷെ പാലൂട്ടുന്ന അമ്മ മറ്റൊന്നും അപ്പോൾ അറിയുന്നുണ്ടാവില്ല. ആ കുഞ്ഞു പാല് വലിച്ചു കുടിക്കുമ്പോൾ, വിശപ്പു മാറുന്ന ആ മുഖത്ത് ഉണ്ടാകുന്ന സംതൃപ്തിയുണ്ടല്ലോ, അത് ആ അമ്മയുടെ അഭിമാനമാണ്, അഹങ്കാരമാണ്. ആ നിമിഷം അവളുടെ മാത്രം സ്വന്തമാണ്. അപ്പോൾ ആഹ്ളാദത്തോടെ അവൾ ലോകത്തോട് ചോദിക്കും, "കണ്ടോ, എന്റെ കുഞ്ഞിനെ? ലോകത്തിലെ ഏറ്റവും സുന്ദരമായ ഈ മുഖം കണ്ടോ? ഇവൻ എന്റെ പാല് കുടിച്ചു വയറു നിറച്ചുറങ്ങുന്നത് കണ്ടോ? എന്നെ പോലെ ഭാഗ്യവതിയായി ആരുണ്ട്? ഈശ്വരാ.. ഇതിനു ഞാനെത്ര നന്ദി പറയും?" എന്നാണ്..അല്ലാതെ 'ആരെങ്കിലും എന്നെ തുറിച്ചു നോക്കുന്നുണ്ടോ ഈശ്വരാ..' എന്നല്ല!!

ഉണ്ണികൃഷ്ണൻ യശോദയുടെ മാറിൽ കുഞ്ഞിക്കൈ അടിച്ചു കളിക്കുന്ന വത്സലരംഗം എത്ര മനോഹരം ആയാണ് ചെറുശ്ശേരി അവതരിപ്പിക്കുന്നത്..അതിൽ പാലിന് വലിയ റോൾ ഒന്നുമില്ല. 

അവസാനമായി... ഒരു സ്ത്രീ കുഞ്ഞിനെ പാലൂട്ടിക്കൊണ്ടു Venezuela പ്രസിഡന്റ് നോട് സംസാരിക്കുന്ന ചിത്രം- ഈ ചിത്രത്തെ ഹൃദയഹാരിയാക്കുന്ന ഒന്നാണ്, ആ അമ്മയുടെ കയ്യിൽ ഇരിക്കുന്ന വാവയുടെ ഷൂസ്..

Wednesday 3 July 2019

A morning thought

കഴിഞ്ഞ പാളയത്തിന്റെയും ഇത്തവണ പ്രളയമായേക്കാവുന്ന മാലവെള്ളപ്പാച്ചിലിന്റെയും വിഡിയോകൾ കണ്ടു എന്ത് കൊണ്ട് പവാറും പണവുമുള്ള ഭരണാധിപന്മാർ പ്രകൃതി ദുരന്തങ്ങൾ കുറയ്ക്കാൻ പറ്റുന്ന ത്വരിത കര്മപദ്ധതികൾ ചെയ്യുന്നില്ല എന്നും എന്തുകൊണ്ട് ഞാനും ആറാം നില യുടെ സുരക്ഷിതത്വത്തിൽ നിന്ന് താഴെയിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യുന്നില്ല എന്നും ഭാരിച്ച മനസ്സോടെ ആലോചിച്ചുകൊണ്ട് ജനലിലൂടെ പുറത്തു തിമിർത്തു പെയ്യുന്ന മഴയും നോക്കിയിരിക്കുമ്പോഴാണ് അവധി ദിനത്തിന്റെ ആലസ്യനിദ്രയിൽ നിന്നുണർന്ന് രാമൻ വന്നെന്റെ മടിയിൽ ഇരുന്നത്. ആ അമ്മക്കുട്ടനെ ചേർത്തുപിടിച്ചു വീണ്ടും പുറത്തേക്കു നോക്കിയപ്പോൾ ഒരുപാടു അമ്മമാരെ ഓര്മ വന്നു..യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും രോഗങ്ങളിലും അപകടങ്ങളിലും അകാലത്തിൽ നഷ്ടമാകുന്ന കുരുന്നുകളെ നെഞ്ചിലടക്കി പൂർണ നിസ്സഹായതയിൽ പൊട്ടിക്കരയുന്നവരെ. ഈ നിമിഷത്തിൽ കുഴപ്പങ്ങളൊന്നുമില്ലാതെ ഇവനെ എന്റെ നെഞ്ചിൽ ചേർത്ത എന്റെ ഈശ്വരനോട് നന്ദിയും, ഇനി ഒരാപത്തുമില്ലാതെ ഇവരെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയുമായി മെല്ലെ കണ്ണടച്ചു.

Wednesday 29 May 2019

Movies and environmental consciousness

മൃഗയയും പുലിമുരുഗനും പോലെയുള്ള സിനിമകൾ കാണുമ്പോൾ തോന്നുന്നത് സ്വന്തക്കാരെ കൊല്ലുന്ന മൃഗങ്ങളെ വേട്ടയാടുന്ന നായകന് പകരം മൃഗങ്ങളുടെ ഹാബിറ്റാറ്റ് നഷ്ടപ്പെടുത്തുന്ന വന കൈയേറ്റങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന നായകൻ ആയിരുന്നെങ്കിൽ,  ഹീറോയിസം കണ്ടു ആവേശം കൊള്ളുന്ന പുതുതലമുറക്ക് കിട്ടുന്ന സന്ദേശം കൂടുതൽ കൃത്യവും പ്രയോജനപ്രദവും ആയിരുന്നേനെ.

Friday 3 May 2019

Life is beautiful-2

OK, so he gave me a Parker pen. He must have sought his dad's help, hence the Parker. And he could not sleep with excitement, so gave it at 12 midnight itself. Kutty gave two roses, which she took from the ones Ramesh had bought.

Raman is the most happy-go-lucky of the lot. He was not bothered about all these, and he slept off.  But in the morning when he saw the gifts that the other two had given, he also wanted to give something. So he brought a small box to me. I was surprised and opened it to find a single earring, one of Kutty's. 'Where is its pair?' I asked. 'It doesn't have a pair, it's single' He said. 'How can an earring come as single?' I asked again. 'Earring? Oh I didn't know it was an earring', he said without slightest botheration and it was so very funny, the way he said it, that we all laughed out hard.


Thursday 2 May 2019

My son and my birthday

മൂന്നു ദിവസം മുമ്പ് രമേശിന്റെ (my husband) ബർത്ഡേ ആയിരുന്നു. അത് കാര്യമായി ആഘോഷിക്കാൻ പറ്റിയില്ല, ഞങ്ങൾ ഇന്നലെ പൂർത്തിയാക്കേണ്ട ഒരു ജോലിയുടെ തിരക്കിൽ ആയിരുന്നു.  നാളെ എന്റെ ബർത്ഡേ ആണ്. കുട്ടികൾ മൂന്നുപേരും (7 വയസ്സുകാർ) ഉത്‍സാഹത്തിൽ ആണ്. ഏറ്റവും ഇളയവൻ ബാലു ആണ് ഏറ്റവും ഉത്സാഹത്തിൽ. ഈ വെക്കേഷന് കുട്ടികൾ വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്- തുണി അടുക്കി വെക്കുക, മുറി വൃത്തിയാക്കുക മുതലായവ. അതിനു പ്രതിഫലം കൊടുക്കുന്ന അഞ്ചു രൂപ , പത്തു രൂപ ഒക്കെ കുടുക്കയിൽ ഇട്ടു വെക്കുന്നുണ്ട്. വിഷുക്കൈനീട്ടം ബന്ധുക്കൾ തന്നത് കൂട്ടിയാൽ കുടുക്കയിൽ തെറ്റില്ലാത്ത സംഖ്യ ഉണ്ടാകും. എന്നാൽ കഴിഞ്ഞ ആഴ്ച ബാലു വളരെയധികം ജോലി ചെയ്തു. കുറെ തുണികൾ ഒക്കെ മടക്കി വെച്ചു, മുറി അടിച്ചു വാരി. ഞാൻ ഇരുപതു രൂപ വീതം ദിവസവും കൊടുത്തു. ഒരു ദിവസം ബെഡ്ഷീറ്റും മറ്റും അടുക്കാൻ ഉണ്ടായിരുന്നത് കൊണ്ട് അവനു ഒറ്റക്ക് പറ്റിയില്ല. അവൻ അച്ഛനെ സബ് കോൺട്രാക്ട് വിളിച്ചു. ബെഡ്ഷീറ്റ് മടക്കിക്കൊടുത്തപ്പോൾ അവന്റെ ഇരുപതു രൂപയിൽ നിന്ന് പത്തുരൂപ അച്ഛന് കൊടുത്തു അവൻ. 😀.
എന്നിട്ട് ഇന്ന് ഞാൻ കേൾക്കാതെ അച്ഛനോട് പറഞ്ഞു അമ്മക്ക് ഗിഫ്റ്റ് വാങ്ങാൻ പോകണം എന്ന്. അവന്റെ സ്വന്തം പൈസയിൽ നിന്ന്! അങ്ങനെ അച്ഛനും മോനും പോയി വൈകിട്ട്. എനിക്ക് ഇതറിയാം എന്ന് അവനു അറിയില്ല. ഐസ്ക്രീം തിന്നാൻ പോകുന്നു എന്ന് പറഞ്ഞാണ് പോയത്. തിരിച്ച് വന്നപ്പോൾ കയ്യിൽ പൊതി ഒന്നും കണ്ടില്ല..എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഗിഫ്ട് തെരഞ്ഞെടുക്കുന്ന ഫോട്ടോ രമേശ് അയച്ചു തന്നു. പക്ഷെ എന്ത് വാങ്ങി എന്നറിയില്ല എനിക്ക്.
നാളെ നോക്കാം... എന്ത് കിട്ടി, എന്തൊക്കെ ഉണ്ടായി എന്ന് നാളെ പറയാം...😇



















Life is beautiful

It has been a long time... Many things happened in the last 3-4 years and I will update all that gradually. For now, I shall start with today. April 30th was Ramesh's Birthday, and we did not have much celebrations. We were busy with a presentation we had to deliver yesterday. Tomorrow is my birthday. All three kids (now 7+) are excited. But youngest, Balu, is most excited. The kids help us by doing little chores around the house, and sometimes we pay them Rs.10/- or so, and they keep that in their piggy bank. Balu is most industrious, and he is trying to save up for a tab that he wants to buy. He has added 'Vishu Kaineettam' (the money given by elders on Vishu day, it is part of the festival) also to this amount. But for the previous one week, he had been working real hard, folding clothes, sweeping the floor. He loves doing it, and I allow it as it is vacation now. And I pay him Rs.20/- everyday. (Once he had too many clothes to fold, bed sheets included, so he asked Ramesh to help him. Ramesh folded the bedsheets, and Balu paid himRs.10/-, from the Rs.20/- I gave him! Like a sub contract! We laughed hard when he did that with a naughty smile on his face 😀😀). 
son working earn pocket money
Balu working hard
So yesterday, he approached Ramesh and softly asked (so I would not hear) to help him buy a Birthday gift for me. With his own money. Ramesh agreed.
choosing gift for mother
Choosing gift

choosing gift for mother
So proud!

So today father and son went to get the gift. He doesn't know that I know he was going for that. He said he was going with dad to have an ice cream. His face was so lit up! And came back after a while. I haven't seen the package. He was writing a note also, hidden with his hand and all..
Ok, so tomorrow, I will know.... 😊

Tuesday 30 April 2019

To my husband, my best friend

'To a woman nothing seems quite impossible to the powers of the man she worships'- O. Henry യുടെ 'A retrieved information' എന്ന പണ്ടുകാലത്തെന്നോ വായിച്ച short story യിലെ Jimmy Valentine and Annabelle couple ലൂടെ മനസ്സിൽ പതിഞ്ഞ ഈ പ്രണയ സങ്കല്പം അങ്ങനെ നിൽക്കുന്ന കൊണ്ടാവും ഏതു പ്രതിസന്ധി ഉണ്ടാകുമ്പോഴും  'ആ കാര്യം എനിക്ക് വിട്ടേക്കൂ, ഞാൻ നോക്കിക്കൊള്ളാം' എന്ന് പറയുകയും പറയുന്നപോലെ ചെയ്യുകയും ചെയ്യുന്ന ഒരാളെ ഈശ്വരൻ കൊണ്ടുവന്നു തന്നത്. പ്രതിസന്ധി എന്ന് പറഞ്ഞാൽ വെറുതെ മടി പിടിച്ചു പണിയൊന്നും ചെയ്യാതെ ഇരിക്കാൻ തോന്നുമ്പോൾ ഭക്ഷണമുണ്ടാക്കിത്തരുന്നത് മുതൽ ഇന്ത്യ world cup നേടിയ പാതിരാത്രിയിൽ city il പോയി തുള്ളിച്ചാടാൻ കൂട്ടുവരുന്നതും കൈയൊടിഞ്ഞു കിടക്കുമ്പോൾ വേണ്ടുന്നതെല്ലാം ചെയ്തു തരുന്നതും, GICU ലെ വേദനക്കിടക്കയിൽ കൂടെയിരുന്ന് ആരും അറയ്ക്കുന്ന  bedpan വൃത്തിയാക്കുന്നതും റോഡിലെവിടെയോ കിടന്ന മരത്തടിയുടെ മീതെ കാറോടിച്ച് അത് bumper തുളഞ്ഞു കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വേവലാതിപെടുമ്പോൾ 'ഇതൊക്കെ ഉണ്ടാകും' എന്ന് പറഞ്ഞു കൂളായി on the spot pick up വിളിക്കുന്നതും ഹോസ്പിറ്റലിൽ അച്ഛനെ നോക്കുവാൻ ആഴ്ച്ചകൾ ലീവെടുക്കുന്നതും ഒറ്റപ്പെടുമോ എന്ന ഓരോ പേടിയിലും കൈയിൽ മുറുക്കി പിടിച്ച് 'ഞാനുണ്ട്' എന്ന് പറയാതെ പറയുന്നതും കുടുംബത്തെ കൂട്ടാതെ കൂട്ടുകാരുമൊത്ത് പോകുന്ന യാത്രകൾക്ക് ഉടുപ്പുകൾ iron ചെയ്തു തരുന്നതും അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ എല്ലാം വരും...
അങ്ങനെ ഈശ്വരൻ തന്ന ആൾക്ക് ഇന്ന് ജന്മദിനം. Happy Birthday to you...

Monday 4 February 2019

Romance

Expiry date ഉള്ള പ്രണയം ...
മധുര പലഹാരം പോലെ, best before 3 months..
മരുന്ന് പോലെ, lasts for a year under controlled conditions..
സൗന്ദര്യ വർധകമായ പ്രണയം, വെളുക്കാൻ തേച്ചത് പാണ്ടാകുന്ന വരെ..
പിന്നെ വീഞ്ഞ് പോലെ, പഴക്കമേറുമ്പോൾ വീര്യമേറുന്ന പ്രണയം..
ഒടുവിൽ..തേനീച്ചകളാൽ  ചെടിയിൽ നിന്നൂറ്റിയെടുക്കപ്പെട്ട്, അവയുടെ ഉള്ളിലെ പല പരീക്ഷണങ്ങളും പരീക്ഷകളും നേരിട്ട്, നുണയുന്നവർക്കെല്ലാം മധുരവും മരുന്നും സൗന്ദര്യവും വീര്യവും നൽകി അനന്തകാലം നിലനിൽക്കുന്ന ശുദ്ധമായ തേൻ പോലെയുള്ള പ്രണയം.....

ഇതെല്ലാം ഒരേ ജന്മം അനുഭവിക്കാൻ കഴിയുന്നത് സുകൃതം...

10 days to #ValentinesDay

Tuesday 15 January 2019

Triplets' pet birds

My kids have been asking for a pet for sometime. As we stay in an apartment's sixth floor, we cannot have dogs or cats. We keep promising them that we will have lots of dogs and cats once we move to our own independent house.

Then one day, a few weeks back, on December 10, 2018, I went to the terrace to dry clothes. I found a little lovebird, all frightened and emaciated. I have some experience with pigeons (well, that's a very long story- for another day!), so I brought some water and rice for the bird.


Later I brought him inside in a basket. He was very hungry, and friendly, and came with me happily. Evening when my kids came- well, you should have seen their happiness!! They, especially Raman, sat with the bird, just looking at him and talking to him. We named him Chokkan (First Chakki, thinking it is a she, and then someone told it's male).
We got him a cage, and he happily mingled with us. 






Well, birds are so much like us! That we understood soon enough. See how!
Like all responsible parents, we wanted to find him a partner. And that is how we went to the pet shop, and found just the right Beauty for him. She was a bright yellow lovebird, in a cage with several others, enjoying their company.

At first she was reluctant to come with us, unwilling to give up the attentions of all those suitors, for the inattention of one, as they say. :D However, our Chokkan did attend to her, and he was not one to be rejected. He kept wooing her, and won! ;)







And soon, they were a highly romantic couple! :D



The boy, being more adventurous and more friendly, showed her around the house. They had a taste of the delicacies my kids offered them. 





Then like all other married couples, they also started bickering, little fighting and pouting..




But the fun never dies... And the story goes on...







Wednesday 2 January 2019

Pets coming to our lives, again

 ആലപ്പുഴയിലുള്ള എന്റെവീട് വാടകക്ക് കൊടുക്കാൻ വേണ്ടി അവിടെയുള്ള സാധനങ്ങൾ ഒതുക്കി വെച്ച് കൊണ്ടിരുന്നപ്പോളാണ്  ഒൻപതാം ക്ലാസ്സിലെ ഡയറി കിട്ടിയത്. ഒരു നോട്ടുബുക്ക് ആണ് ഡയറി.  നഷ്ടപ്പെട്ടു എന്നാണ് വിചാരിച്ചിരുന്നത്- ഇല്ല, അച്ഛൻ അത് എപ്പോളോ എടുത്ത് മറ്റു കുറേ ബുക്കുകളോടൊപ്പം സൂക്ഷിച്ചു പെട്ടിയിൽ വെച്ചിരിക്കുന്നു. അതെടുത്തു വെറുതെ കണ്ണോടിച്ചു. പിന്നെ പലപ്പോഴായി മുഴുവൻ വായിച്ചു- 1993 ലെ ഡയറി. എന്തായിരുന്നു ഞാൻ എന്നും എന്തായി മാറി പിന്നീടെന്നും ഓർത്തറിയാൻ കുറച്ചോർമ്മക്കുറിപ്പുകൾ..

സഹോദരങ്ങളില്ലാത്ത ഒറ്റക്കുട്ടിയായ എനിക്ക് കളിയ്ക്കാൻ കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോഴും, അച്ഛനുമമ്മയും ചെറിയ വഴക്കുകൾ ഇട്ടു പിണങ്ങുമ്പോൾ സങ്കടവും പേടിയും മനസ്സിൽ നിറയുമ്പോഴും, പുറത്തു പറയാനാവാത്ത പ്രണയങ്ങൾ കുളിരരുവി പോലെ ആരോടെങ്കിലുമൊക്കെ തോന്നിയിരുന്നപ്പോഴും വായിക്കുന്ന പുസ്തകങ്ങളോ കാണുന്ന സിനിമകളോ ചെയ്യുന്ന യാത്രകളോ മനസ്സിനെ തൊട്ടും പിടിച്ചുലച്ചും 'എന്നെക്കുറിച്ചു പറയൂ' എന്നാജ്ഞാപിക്കുമ്പോഴും പിന്നെ ഇടക്കിടെ നുറുങ്ങു കഥകളായോ കവിത പോലെയെന്തോ ആയോ സാഹിത്യം വിരല്തുമ്പിലുന്മാദിക്കുമ്പോഴും അതെല്ലാം എഴുതിക്കൂട്ടി എഴുത്തിൽ ആശ്വാസം കണ്ടു ഞാൻ. എല്ലാം പങ്കുവയ്ക്കാൻ ദൈവം സൃഷ്ടിച്ചു കൂട്ടിത്തന്ന സഹയാത്രികനോട് പോലും മനസ്സിൽ തോന്നുന്ന ചില കാര്യങ്ങളെങ്കിലും നേരിട്ട് പറയുന്നതിനേക്കാൾ എഴുതി അറിയിക്കുമ്പോളായിരുന്നു പൂർണമായി ആശയവിനിമയം നടത്തുന്നതിന്റെ ആത്മസംതൃപ്തി കിട്ടിയിരുന്നത്. അങ്ങനെ കൈവിട്ടു പോകാതെ കൂടെയുള്ള ഇഷ്ടവും ആവശ്യവും ആയിരുന്നു എഴുത്ത്.

ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ആർക്കിടെക്ചർ പഠിക്കാൻ പോയത്. പഠിക്കേണ്ട സമയത്തു വരയ്ക്കുന്നു എന്ന് പറഞ്ഞമ്മ വഴക്കു പറയുമ്പോൾ ആരും കാണാതെ ഒളിച്ചു പടങ്ങൾ വരച്ചു കൂട്ടിയിരുന്നു. പ്രാണവായു പോലെ പടം വര..എന്നാൽ എഞ്ചിനീയറിംഗ് കോളേജിൽ രാത്രികൾ ഉറക്കമിളച്ചു സബ്‌മിഷൻ ഡ്രോയിങ്ങുകൾ ചെയ്യുന്നതിനിടയിലെവിടെയോ ആ ചിത്രകാരിയെ നഷ്ടപ്പെട്ടു. ഇപ്പൊ കുട്ടികൾ നിർബന്ധിക്കുമ്പോൾ അവർക്കു വേണ്ടി വരച്ചും കളർ ചെയ്തും കൊടുക്കുന്ന പടങ്ങളൊഴിച്ചാൽ മറ്റൊന്നുമില്ല. കൈവിട്ടുപോയ ഒരിഷ്ടം. ആർക്കിടെക്ചർ പഠനവും പ്രൊഫെഷനും കൊണ്ടുത്തന്ന ഇഷ്ടമാണ് യാത്രകൾ. കുട്ടിക്കാലത്തു യാത്രകൾ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ അച്ഛനുമമ്മയും യാത്ര ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഒറ്റക്കും കൂട്ടായും ധാരാളം ചെയ്യുന്ന യാത്രകൾ- ചില ഇഷ്ടങ്ങൾ നഷ്ടപ്പെടുമ്പോൾ പുതിയ ചിലത് ഉണ്ടായി വരുന്നു.

അങ്ങനെ ഉണ്ടായി വന്ന ഒരിഷ്ടത്തെക്കുറിച്ചാണ് പറയാൻ വന്നത്. മൃഗങ്ങളെയും പക്ഷികളെയും എല്ലാം എനിക്ക് വളരെ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു പൂച്ചയും പിന്നീട് കുറേക്കാലം ഒരു നായയും ഉണ്ടായിരുന്നു. പിന്നെ വഴിയിലെവിടെയെങ്കിലുമൊക്കെ കാണുന്ന മിണ്ടാപ്രാണികൾ വിശന്നോ അവശതയിലോ ആണെങ്കിൽ അവയെ അവിടെ അങ്ങനെ ഉപേക്ഷിച്ചു പോരാൻ ഒരിക്കലും പറ്റിയിട്ടില്ല. അത് മൃഗങ്ങളുടെ കാര്യം. മൃഗങ്ങളെ സഹായിക്കാൻ എളുപ്പമാണ്, മുറിവേറ്റു കരയുന്ന പട്ടിക്കുട്ടിക്ക് മരുന്ന് വെച്ച് കൊടുക്കാൻ പ്രയാസമില്ല, എന്നാൽ സ്നേഹിക്കാനും സഹായിക്കാനും ചെല്ലുമ്പോൾ  പറന്നകലുന്ന ചില സുഹൃത്തുക്കളുണ്ട്- പക്ഷികൾ. പ്രാവുകളാണ് എന്റെ ജീവിതത്തിലേക്ക് ആദ്യം വന്ന പക്ഷികൾ.

എറണാകുളം ഡി എച് ഗ്രൗണ്ടിൽ രമേഷുമൊത്തു നടക്കാൻ പോയപ്പോഴാണ് കാർ വരുന്ന വഴിയിൽ കുത്തിയിരിക്കുന്ന പ്രാവിനെ ആദ്യം കണ്ടത്. അതിന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. വഴി കാണാതെ വിഷമിക്കുന്ന അതിനെ കുറെ കാക്കകൾ കൊത്താൻ ശ്രമിക്കുന്നു. പക്ഷികളുമായി ഒരു മുൻപരിചയവും ഇല്ലാത്ത ഞാൻ അമ്പരന്ന്, എന്നാൽ സഹായിക്കണം എന്ന ആഗ്രഹവുമായി നിൽക്കുമ്പോൾ രമേഷ് അടുത്ത ഐസ്ക്രീം കടയിൽ നിന്ന് ഒരു ചെറിയ കാർഡ്ബോർഡ് ബോക്സ് കൊണ്ടുവന്ന് അതിനെ ഉള്ളിലാക്കി. വീട്ടിലെത്തി ഗ്രിൽ ഇട്ട വർക്ക്ഏരിയയിൽ തുറന്നു വിട്ടു. അതിനു കാണാൻ പറ്റാത്തതു കൊണ്ട് അധികം പറക്കാൻ കഴിയുമായിരുന്നില്ല. രമേഷ് അതിനെ കയ്യിലിരുത്തി സ്പൂണിൽ പാൽ കൊടുത്തു. അത് കുടിക്കുന്നുണ്ടായിരുന്നു! പക്ഷെ മറ്റൊന്നും- അരിയും മറ്റും- തിന്നില്ല. അന്ന് രാത്രി അങ്ങനെ കഴിഞ്ഞു.

അതൊരു അവധിക്കാലം ആയിരുന്നു. പിറ്റേന്ന് രാവിലെ ഇന്റർനെറ്റ് പരതി ഞാൻ പ്രാവുകളെക്കുറിച്ച് പഠനം തുടങ്ങി. അതിനു പാൽ കൊടുക്കരുത് (പക്ഷികൾ പാൽ കുടിക്കുന്ന ജീവികളല്ല, സസ്തനികൾക്ക് മാത്രമാണ് പാൽ. അത് പക്ഷികൾക്ക് ദഹിക്കില്ല), ധാരാളം വെള്ളം കൊടുക്കണം, അതിന്റെ ഭാരത്തിന്റെ പത്തിലൊന്നു അളവ് ഭക്ഷണം അത് ദിവസം കഴിക്കും, മുതലായ അറിവുകൾ. അതിന്റെ കണ്ണുകളുടെയും മുഖത്തിന്റെയും ലക്ഷണങ്ങൾ ഗൂഗിളിൽ പല രീതിയിൽ അടിച്ചു നോക്കിയപ്പോൾ ഒടുവിൽ അതിന്റെ അസുഖം മനസ്സിലായി. അത് അന്ധതയുള്ള പ്രാവല്ല, അതിന്റെ കണ്ണുകൾക്ക് മുകളിൽ ഒരുതരം വളർച്ച വന്നതാണ്- കാങ്കർ എന്ന് പറയും. അതിനു ചില മരുന്നുകൾ ഉണ്ട്- ആര്യവേപ്പ് തൈലം പോലെ. എന്നാൽ വൈറൽ അണുബാധയായ ഈ അസുഖം രണ്ടാഴ്ച കൊണ്ട് തനിയെ മാറും. ആകെ ചെയ്യാനുള്ളത്- കാത്തിരിക്കുക, അതിനു രണ്ടാഴ്ച ഭക്ഷണം കിട്ടുന്നു എന്നുറപ്പു വരുത്തുക. ഒരു വെറ്റിനറി ഡോക്ടറെ കാണിച്ചു, അവരും അത് തന്നെ പറഞ്ഞു.

അങ്ങനെ കാത്തിരുന്നു. അതിനിടയിൽ ഒരു ഓൺലൈൻ പീജിയൻ ലവേഴ്സ് കമ്മ്യൂണിറ്റിയുടെ മെമ്പർ ആയി ഞാൻ- അവർക്ക് നിത്യേന അപ്ഡേറ്റുകൾ കൊടുത്തു- അവരുടെ നിർദേശങ്ങൾ കേട്ടു. അവരും എന്നോടൊപ്പം കാത്തിരുന്നു അതിന്റെ അസുഖം മാറി കാഴ്ച കിട്ടി അത് പറന്നു പോകുന്നത് കാണാൻ. പക്ഷെ അതിനുള്ള ഭാഗ്യം ഉണ്ടായില്ല- കാങ്കർ കണ്ണിലും മുഖത്തും മാത്രമല്ല, ചിറകിലും കാലിലും ഒക്കെ പടർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആ പക്ഷി പരലോകം പൂകി. പ്രായമായ ശേഷം ആദ്യമായി ഞാൻ അടുത്ത് കാണുന്ന മരണം,

അത് കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കോളേജിലെ ലേഡീസ് റൂമിൽ ടോയ്ലറ്റിനുള്ളിൽ വീണ ഒരു പ്രാവിനെ കാണുന്നത്. ഒരു കാൽ വളഞ്ഞു പോയ അതിനെ തൃശ്ശൂരിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ ഒരു കാർഡ് ബോർഡ് ബോക്സിൽ കൊണ്ട് പോകാൻ എനിക്ക് ധൈര്യം തന്നത് ഒരു സീനിയർ ടീച്ചർ ആയ ഡോ. ബിനുമോളാണ്. അതിനെ വീട്ടിലെത്തിച്ച ശേഷം കഴിഞ്ഞ തവണ ഉണ്ടായ അബദ്ധങ്ങൾ ഒഴിവാക്കാൻ ആദ്യമേ വെള്ളം കൊടുത്തു, പിന്നെ അരിയും. അത് ഭക്ഷണം കഴിച്ചു, പക്ഷെ പറക്കാനോ നടക്കാനോ പോലും വയ്യാതെ കഷ്ടപ്പെട്ട അതിനെ ഒരു സ്ഥലത്തു ഇരുത്തി, ഞാൻ വീണ്ടും ഇന്റർനെറ്റ് പരതി. എന്റെ സംശയങ്ങൾക്ക് ഫോറത്തിൽ മറുപടി പറഞ്ഞ സിന്ത്യ എന്ന ഇംഗ്ലണ്ടുകാരി പറഞ്ഞതനുസരിച്ച് പ്രാവിന്റെ കാലുകൾ നിവർത്തി അതിനെ നടക്കാൻ സഹായിക്കുന്ന ഒരുതരം പ്ലാസ്റ്റർ ഞാൻ ഇവിടെയുള്ള കടകളിൽ അന്വേഷിച്ചു എങ്കിലും കിട്ടിയില്ല. തുടർന്ന് സിന്ത്യ സ്വന്തം ചെലവിൽ ഇംഗ്ലണ്ടിൽ നിന്ന് ആ പ്ലാസ്റ്റർ അയച്ചു തന്നു, അതും രണ്ടു പ്രാവശ്യം! അങ്ങനെ പ്ലാസ്റ്ററിട്ട കാലുമായി നടന്നും അല്പമൊക്കെ പറന്നും കുറേക്കാലം ആ പ്രാവ് ഞങ്ങളുടെ ഒപ്പം കഴിഞ്ഞു. ഒടുവിൽ അവനും വിട പറഞ്ഞു.

അങ്ങനെ പുതിയതായി ഞാൻ കണ്ടെത്തിയ പക്ഷികൾ എന്ന ആ ഇഷ്ടത്തെക്കുറിച്ച് പറയാൻ ഇനിയുമേറെയുണ്ട്..പക്ഷിനിരീക്ഷണ ക്യാമ്പുകളിൽ പോയത്, ഏറെ സുഹൃത്തുക്കളെ അങ്ങനെ കിട്ടിയത്, നഗരങ്ങളിൽ പക്ഷികൾക്കിഷ്ടമാകുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യന് എങ്ങനെ ഗുണപ്രദം ആകുമെന്നും അവ എങ്ങനെ രൂപകൽപന നടത്താമെന്നുമുള്ള ഗവേഷണം പോസ്റ്റ് ഗ്രാജുയേഷന്റെ ഭാഗമായി നടത്തിയത്- അങ്ങനെ പലതും. എന്റെ മുക്കുട്ടികൾ (triplets) പിറന്നു ജീവിതത്തിൽ നിറഞ്ഞപ്പോൾ എന്റെ കുറെയേറെ ഇഷ്ടങ്ങൾ മാറിമറിഞ്ഞു.  സമയമില്ലായ്മ, താല്പര്യമില്ലായ്മ അങ്ങനെ പലതു കൊണ്ടും. കുഞ്ഞുങ്ങളുടെ  കളിചിരികളും ആവശ്യങ്ങളും മുൻ‌തൂക്കം നേടിയപ്പോൾ മറ്റുകാര്യങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകുട്ടിയെയോ പട്ടിക്കുട്ടിയെയോ കണ്ടാൽ അത് എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും എന്ന് സ്വയം പറഞ്ഞു നടന്നകലാൻ ശീലിച്ചു. പക്ഷെ മുഴുവനായും ആ ഇഷ്ടം എന്നിൽ നിന്ന് പോയിട്ടില്ല എന്ന് മനസ്സിലായത് രണ്ടു മാസം മുമ്പ് എവിടുന്നോ പറന്നു വന്ന് അവശനായി എന്റെ ടെറസിൽ വീണ എ ലവ്ബെർഡിനെ കണ്ടപ്പോളാണ്. ആ കുഞ്ഞു മഞ്ഞക്കിളിയെ ഞാൻ ഒരു ബാസ്കറ്റിൽ എടുത്തു വീട്ടിലേക്ക് കൊണ്ടുവന്നു. സ്‌കൂളിൽ നിന്ന് വന്ന എന്റെ ഏഴുവയസ്സുള്ള ഉണ്ണികൾ സന്തോഷം കൊണ്ട് മതി മറന്നു. അത്ഭുതകരമായ രീതിയിൽ മനുഷ്യരോടിണങ്ങിയ ആ കുഞ്ഞു പക്ഷിയെ ഞങ്ങൾ മുറിയിൽ തുറന്നു വിട്ടു. അവൻ പരക്കുകയും വിളിക്കുമ്പോൾ തിരിച്ച് കയ്യിൽ വന്നിരിക്കുകയും ചെയ്തു. പിന്നെ അവനു ഞങ്ങൾ ഒരു കൂട്ടുകാരിയെ വാങ്ങിക്കൊടുത്തു, മറ്റൊരു മഞ്ഞ പെൺകിളി. അവരുടെ കൂട്ടുകൂടലും ഇണക്കവും ചെറിയ പിണക്കങ്ങളും വഴക്കുകളുമൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരുന്നു. ഇപ്പോഴും രണ്ടുകിളികളും ഞങ്ങളോടൊപ്പം കഴിയുന്നു. ഇടക്ക് കുറെ സമയം മുറിയിൽ പറന്നു നടക്കും. ബാക്കി സമയം കൂട്ടിൽ. പുറത്തു വിടാൻ പറ്റില്ല, അവ അതിജീവിക്കില്ല. കണ്ടിടത്തോളം അവർക്കു പോകാൻ താല്പര്യവും ഇല്ല. ഓമനമൃഗങ്ങളോടും പക്ഷികളോടുമുള്ള എന്റെ ഇഷ്ടവും സ്നേഹവും നഷ്ടമായിട്ടില്ല എന്ന് അവരിലൂടെ എനിക്ക് മനസ്സിലാകുന്നു. പ്രകൃതിയും കിളികളും ആ സ്നേഹവും എന്നെ ആനന്ദിപ്പിക്കുന്നു എന്നും.