Thursday, 2 May 2019

My son and my birthday

മൂന്നു ദിവസം മുമ്പ് രമേശിന്റെ (my husband) ബർത്ഡേ ആയിരുന്നു. അത് കാര്യമായി ആഘോഷിക്കാൻ പറ്റിയില്ല, ഞങ്ങൾ ഇന്നലെ പൂർത്തിയാക്കേണ്ട ഒരു ജോലിയുടെ തിരക്കിൽ ആയിരുന്നു.  നാളെ എന്റെ ബർത്ഡേ ആണ്. കുട്ടികൾ മൂന്നുപേരും (7 വയസ്സുകാർ) ഉത്‍സാഹത്തിൽ ആണ്. ഏറ്റവും ഇളയവൻ ബാലു ആണ് ഏറ്റവും ഉത്സാഹത്തിൽ. ഈ വെക്കേഷന് കുട്ടികൾ വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്- തുണി അടുക്കി വെക്കുക, മുറി വൃത്തിയാക്കുക മുതലായവ. അതിനു പ്രതിഫലം കൊടുക്കുന്ന അഞ്ചു രൂപ , പത്തു രൂപ ഒക്കെ കുടുക്കയിൽ ഇട്ടു വെക്കുന്നുണ്ട്. വിഷുക്കൈനീട്ടം ബന്ധുക്കൾ തന്നത് കൂട്ടിയാൽ കുടുക്കയിൽ തെറ്റില്ലാത്ത സംഖ്യ ഉണ്ടാകും. എന്നാൽ കഴിഞ്ഞ ആഴ്ച ബാലു വളരെയധികം ജോലി ചെയ്തു. കുറെ തുണികൾ ഒക്കെ മടക്കി വെച്ചു, മുറി അടിച്ചു വാരി. ഞാൻ ഇരുപതു രൂപ വീതം ദിവസവും കൊടുത്തു. ഒരു ദിവസം ബെഡ്ഷീറ്റും മറ്റും അടുക്കാൻ ഉണ്ടായിരുന്നത് കൊണ്ട് അവനു ഒറ്റക്ക് പറ്റിയില്ല. അവൻ അച്ഛനെ സബ് കോൺട്രാക്ട് വിളിച്ചു. ബെഡ്ഷീറ്റ് മടക്കിക്കൊടുത്തപ്പോൾ അവന്റെ ഇരുപതു രൂപയിൽ നിന്ന് പത്തുരൂപ അച്ഛന് കൊടുത്തു അവൻ. 😀.
എന്നിട്ട് ഇന്ന് ഞാൻ കേൾക്കാതെ അച്ഛനോട് പറഞ്ഞു അമ്മക്ക് ഗിഫ്റ്റ് വാങ്ങാൻ പോകണം എന്ന്. അവന്റെ സ്വന്തം പൈസയിൽ നിന്ന്! അങ്ങനെ അച്ഛനും മോനും പോയി വൈകിട്ട്. എനിക്ക് ഇതറിയാം എന്ന് അവനു അറിയില്ല. ഐസ്ക്രീം തിന്നാൻ പോകുന്നു എന്ന് പറഞ്ഞാണ് പോയത്. തിരിച്ച് വന്നപ്പോൾ കയ്യിൽ പൊതി ഒന്നും കണ്ടില്ല..എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഗിഫ്ട് തെരഞ്ഞെടുക്കുന്ന ഫോട്ടോ രമേശ് അയച്ചു തന്നു. പക്ഷെ എന്ത് വാങ്ങി എന്നറിയില്ല എനിക്ക്.
നാളെ നോക്കാം... എന്ത് കിട്ടി, എന്തൊക്കെ ഉണ്ടായി എന്ന് നാളെ പറയാം...😇



















No comments:

Post a Comment