'To a woman nothing seems quite impossible to the powers of the man she worships'- O. Henry യുടെ 'A retrieved information' എന്ന പണ്ടുകാലത്തെന്നോ വായിച്ച short story യിലെ Jimmy Valentine and Annabelle couple ലൂടെ മനസ്സിൽ പതിഞ്ഞ ഈ പ്രണയ സങ്കല്പം അങ്ങനെ നിൽക്കുന്ന കൊണ്ടാവും ഏതു പ്രതിസന്ധി ഉണ്ടാകുമ്പോഴും 'ആ കാര്യം എനിക്ക് വിട്ടേക്കൂ, ഞാൻ നോക്കിക്കൊള്ളാം' എന്ന് പറയുകയും പറയുന്നപോലെ ചെയ്യുകയും ചെയ്യുന്ന ഒരാളെ ഈശ്വരൻ കൊണ്ടുവന്നു തന്നത്. പ്രതിസന്ധി എന്ന് പറഞ്ഞാൽ വെറുതെ മടി പിടിച്ചു പണിയൊന്നും ചെയ്യാതെ ഇരിക്കാൻ തോന്നുമ്പോൾ ഭക്ഷണമുണ്ടാക്കിത്തരുന്നത് മുതൽ ഇന്ത്യ world cup നേടിയ പാതിരാത്രിയിൽ city il പോയി തുള്ളിച്ചാടാൻ കൂട്ടുവരുന്നതും കൈയൊടിഞ്ഞു കിടക്കുമ്പോൾ വേണ്ടുന്നതെല്ലാം ചെയ്തു തരുന്നതും, GICU ലെ വേദനക്കിടക്കയിൽ കൂടെയിരുന്ന് ആരും അറയ്ക്കുന്ന bedpan വൃത്തിയാക്കുന്നതും റോഡിലെവിടെയോ കിടന്ന മരത്തടിയുടെ മീതെ കാറോടിച്ച് അത് bumper തുളഞ്ഞു കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വേവലാതിപെടുമ്പോൾ 'ഇതൊക്കെ ഉണ്ടാകും' എന്ന് പറഞ്ഞു കൂളായി on the spot pick up വിളിക്കുന്നതും ഹോസ്പിറ്റലിൽ അച്ഛനെ നോക്കുവാൻ ആഴ്ച്ചകൾ ലീവെടുക്കുന്നതും ഒറ്റപ്പെടുമോ എന്ന ഓരോ പേടിയിലും കൈയിൽ മുറുക്കി പിടിച്ച് 'ഞാനുണ്ട്' എന്ന് പറയാതെ പറയുന്നതും കുടുംബത്തെ കൂട്ടാതെ കൂട്ടുകാരുമൊത്ത് പോകുന്ന യാത്രകൾക്ക് ഉടുപ്പുകൾ iron ചെയ്തു തരുന്നതും അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ എല്ലാം വരും...
അങ്ങനെ ഈശ്വരൻ തന്ന ആൾക്ക് ഇന്ന് ജന്മദിനം. Happy Birthday to you...
അങ്ങനെ ഈശ്വരൻ തന്ന ആൾക്ക് ഇന്ന് ജന്മദിനം. Happy Birthday to you...
No comments:
Post a Comment