Stanford rape victim നെ പറ്റി വായിച്ചപ്പോൾ സൂര്യനെല്ലി പെൺകുട്ടി എന്ന് ഇപ്പോഴും അറിയപ്പെടുന്ന സ്ത്രീയെ ഓർമ വന്നു. സ്ത്രീപീഡനങ്ങൾ, ബലാത്സംഗങ്ങൾ, അതിനോട് ചേർന്ന കൊലപാതകങ്ങൾ, ഒക്കെ ഇപ്പോൾ സ്ഥിരം വാർത്ത ആയിരിക്കുമ്പോൾ (ah, the levity of the sentence ! is so scary.. :( ) അവരെ മാത്രം എന്തുകൊണ്ട് ഓർമ വരുന്നു? കാരണം ആ victim എഴുതിയ ശക്തമായ കത്തും, അതിനെ പിന്തുണച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന ആയിരക്കണക്കിന് മറ്റു സന്ദേശങ്ങളും, Brock Turner ടെ പിതാവിൻറെ shocking ആയ letter ഉം അതിനെതിരെ വന്ന മറ്റനേകം messages ഉം- എല്ലാം ആ ഒരു മണിക്കൂറിന്റെ ഭീകരത നമുക്ക് വ്യക്തമാക്കുന്നു. അതിനു കിട്ടിയ 6 മാസം ജയിൽ ശിക്ഷ എത്രയോ നിസ്സാരം എന്നും .. അപ്പോൾ എത്രയോ ക്രൂരത 39 ദിവസം അനുഭവിക്കേണ്ടി വന്ന സൂര്യനെല്ലി പെൺകുട്ടിയോ. എന്നിട്ടും, ഇപ്പോളും, എത്രയോ പേർ - കോടതി ഉൾപ്പടെ - പറയുന്നു, അത് ആ പെൺകുട്ടിയുടെ സമ്മതത്തോടെ ആയിരുന്നു എന്ന് . ഈ 39 ദിവസങ്ങളിലെ 'സമ്മതങ്ങൾ' ക്കിടയിൽ ഒരു മണിക്കൂർ , അല്ലെങ്കിൽ ഒരു 20 മിനിറ്റ് എങ്കിലും അവർ trauma എന്ന ആ അവസ്ഥ അനുഭവിച്ചിട്ടുണ്ടാവില്ലേ? അത്രയെങ്കിലും consideration അവർക്ക് അനുവദിച്ചു കൊടുത്തു കൂടെ കല്ലെറിയുന്നവർക്ക് ? Brock victim ന്റെ trauma ഒട്ടും കുറച്ചു കാണുകയല്ല, പക്ഷെ at least അവർക്ക് ശക്തമായ ഒരു statement ലോകത്തിനു മുമ്പിൽ പറയാനും അതിനു അർഹമായ ഒരു സപ്പോർട്ട് നേടുവാനും കഴിഞ്ഞു. കോടതിയിൽ നിന്നും ഒരു decision , അതെത്ര ലഘുവായ ശിക്ഷയായാലും സമയത്തിന് ലഭിച്ചു, ജീവിതം വീണ്ടും rebuild ചെയ്യാൻ ശ്രമിക്കാനെങ്കിലും ഒരു അവസരം ഉണ്ട്- കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ - ഇവരെല്ലാം കുറ്റപ്പെടുത്താതെ കൂടെയുണ്ട്. എന്നാൽ കഴിഞ്ഞ 20 വർഷമായി എല്ലാവരാലും പുറന്തള്ളപ്പെട്ട് , ഒരു സാധാരണ ജീവിതത്തിനു സമാനമായ ഒന്നും ഇല്ലാതെ, എന്നിട്ടും ലോകത്തിനു മുമ്പിൽ കുറ്റക്കാരിയായി കഴിയേണ്ടി വന്ന, ഇപ്പോഴും ഇനിയുള്ള കാലവും കഴിയേണ്ടി വരുന്ന സ്ത്രീ- സദാചാരവും സംസ്കാരവും നന്മയും മഹാമനസ്കതയും എല്ലാം കൊട്ടക്കണക്കിനു അവകാശപ്പെടുന്ന ഈ ഇന്ത്യയിൽ , ഈ കേരളത്തിൽ ഒരു സ്ത്രീ...